തലശേരിയില്‍ ആറുവയസുകാരനെ തലയ്ക്കടിച്ച ആളും പിടിയില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 05:09 PM  |  

Last Updated: 05th November 2022 05:09 PM  |   A+A-   |  

thalassery_migrant_boy_attack

സിസിടിവി ദൃശ്യം

 

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് മര്‍ദനമേറ്റ ആറുവയസുകാരനെ ഉപദ്രവിച്ച മറ്റൊരാള്‍ കൂടി പിടിയിലായി. അറസ്റ്റിലായ ഷിഹാദ് രാജസ്ഥാന്‍ സ്വദേശിയായ ഗണേഷിനെ ചവിട്ടുന്നതിന് മുമ്പ് മറ്റൊരാള്‍ കൂടി കുട്ടിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് എസിപി എവി ബാബുവിനാണ് അന്വേഷണച്ചുമതല

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖ?പ്പെടുത്തിയിരുന്നു. കാറില്‍ ചാരിനിന്നതിന് ഷിഹാദ് കുട്ടിയെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തലക്ക് മറ്റൊരാള്‍ കൂടി അടിക്കുന്നത് കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജോലി ഒഴിവുണ്ട്; സഖാക്കളുടെ പട്ടിക തരാമോ?'- സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ