കാറില്‍ ചാരി നിന്നതിന്‌ കുട്ടിയെ ചവിട്ടിയ സംഭവം; ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 07:25 AM  |  

Last Updated: 05th November 2022 07:25 AM  |   A+A-   |  

shehsad

ശിഹ്ഷാദ്, ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്


തലശേരി: കാറിൽ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെൻറ് ആർടിഒയുടേതാണ് നടപടി. കാരണം നേരിട്ട് ഹാജരായി ബോധിപ്പിക്കാനും നിർദേശിച്ച് നോട്ടിസ് നൽകും. 

തെറ്റായ ഭാ​ഗത്ത് വാഹനം നിർത്തിയിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ആർടിഒയുടെ നോട്ടീസിൽ പറയുന്നത്. ഇതിൽ ശിഹ്ഷാദിന്റെ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കും. 

മുഹമ്മദ് ശിഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 

തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തലശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും, മഴ കനക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ