കാരണം കാണിക്കല്‍ നോട്ടീസ്, രണ്ട് വിസിമാര്‍ കൂടി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 07:38 AM  |  

Last Updated: 05th November 2022 07:38 AM  |   A+A-   |  

governor_arif_muhammed_khan

ഫയല്‍


തിരുവനന്തപുരം: രാജി സമർപ്പിക്കാത്തതിന് രണ്ട് വിസിമാർ കൂടി ​ഗവർണർക്ക് മറുപടി നൽകി. ഡിജിറ്റൽ സർവകലാശാലാ വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാലാ വിസിയുമാണ് ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകിയത്. 

അഞ്ച് വിസിമാരാണ് നിലവിൽ ഗവർണർക്ക് വിശദീകരണം നൽകിയത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വിസിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരുന്നത്. വിശദീകരണം നല്‍കാനുള്ള സമയം നവംബര്‍ ഏഴ് വരെയായി നീട്ടിയിരുന്നു. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്.

യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒമ്പത് വിസിമാരോട് ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ രാജി വെക്കാനുള്ള ​ഗവർണറുടെ നിർദേശം ചോദ്യം ചെയ്ത്  വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ​ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും, മഴ കനക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ