'നടക്കുന്നത് വ്യാജ പ്രചാരണം'; നാളെ പൊലീസിൽ പരാതി നൽകുമെന്നും ആര്യാ രാജേന്ദ്രൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 09:43 PM  |  

Last Updated: 05th November 2022 09:43 PM  |   A+A-   |  

mayor arya rajendran

മേയര്‍ ആര്യാ രാജേന്ദ്രന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരെ തേടി ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന് കത്തയച്ചെന്ന ആരോപണത്തിൽ മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. വ്യാജപ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്നും നാളെ പൊലീസിൽ പരാതി നൽകുമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.

വ്യാജ പ്രചരണം നടക്കുന്നു എന്ന് കാട്ടിയാണ് പരാതി നൽകുക. സിറ്റി പൊലീസ് കമ്മീഷണർക്കോ അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നൽകുമെന്നും ആര്യാ രാജേന്ദ്രൻ അറിയിച്ചു. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നൽകിയിട്ടില്ലെന്നും കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. 

ആക്ഷേപം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും തീരുമാനിച്ചതായി നഗരസഭ വിശദീകരണക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'അന്ന് മേയര്‍ സ്ഥലത്തില്ല, കത്ത് നല്‍കുന്ന പതിവുമില്ല'; വിശദീകരണവുമായി നഗരസഭ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ