നിർഭയ ഹോമിൽ നിന്ന് ചാടിപ്പോയ 15കാരിയെ ഷാഡോ പൊലിസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അറസ്റ്റ്

ഷാഡോ പൊലിസ് ചമഞ്ഞ് ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; നിർഭയ ഹോമിൽ നിന്നും ചാടിപ്പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. പൂജപ്പുര നിർഭയ ഹോമിൽ നിന്നും ചാടിപ്പോയ 15 വയസ്സായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഷാഡോ പൊലിസ് ചമഞ്ഞ് ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

പുത്തൻപാലം സ്വദേശി വിഷ്ണു എന്ന 32 കാരനും ലോഡ്ജ് ഉടമ ബിനുവിനെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തെ ഫ്രണ്ട്സ് ലോഡ്ജിലാണ് ഇയാൾ പെൺകുട്ടിയെ താമസിപ്പിച്ചത്. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com