ജിദ്ദ - കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചു; എല്ലാ ഞായറാഴ്ച്ചയും സർവീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 06:52 PM  |  

Last Updated: 06th November 2022 06:52 PM  |   A+A-   |  

air india

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: ജിദ്ദയില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചും എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചു. ഇന്ന് കണ്ണൂരില്‍നിന്നും 172 പേരുമായി IX799 വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഉമ്ര തീര്‍ഥാടകരാണ് യാത്രക്കാരില്‍ കൂടുതലും. 

172 യാത്രക്കാരുമായി ജിദ്ദയില്‍നിന്നെത്തിയ IX798 വിമാനം 2.09നാണ് കണ്ണൂര്‍ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.  ഔദ്യോഗികമായി വാട്ടര്‍ സല്യൂട്ട് നല്‍കിയായിരുന്നു സ്വീകരണം. വേഗത്തിലുള്ള ക്ലിയറന്‍സുകള്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ സൗകര്യങ്ങളും ഏർപ്പെടുത്തി. തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥനാമുറികളും വിശ്രമസ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ ഞായറാഴ്ചകളിലും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 എയര്‍ക്രാഫ്റ്റാണ് കണ്ണൂര്‍-ജിദ്ദ സര്‍വ്വീസ് നടത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇടി, മിന്നൽ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ