34-ാം വയസ്സില്‍ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചു; ഒളിവില്‍ കഴിഞ്ഞത് വനത്തിനുള്ളില്‍, 71-ാം വയസ്സില്‍ പിടിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th November 2022 03:09 PM  |  

Last Updated: 06th November 2022 03:09 PM  |   A+A-   |  

podiyan

പിടിയിലായ പൊടിയന്‍

 

റാന്നി: 34ാംവയസ്സില്‍ മോഷണം നടത്തി ഒളിവില്‍ പോയ ആള്‍ 71ാം വയസ്സില്‍ പിടിയിലായി. 1985ല്‍ രജിസ്റ്റര്‍ ചെയ്ത റബ്ബര്‍ഷീറ്റ് മോഷണക്കേസിലെ പ്രതിയായ അത്തിക്കയം കരികുളം ചെമ്പനോലി മേല്‍മുറി പൊടിയന്‍ (71) ആണ് അറസ്റ്റിലായത്. 

കലഞ്ഞൂര്‍ പോത്തുപാറയില്‍ വനത്തില്‍ ഒളിച്ചുകഴിയുന്നിടത്തുനിന്നാണ് വെച്ചൂച്ചിറ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. മോഷണത്തിനുശേഷം പൊടിയന്‍ ഒളിവില്‍ പോയതാണ്. ഇയാളുമായി ബന്ധുക്കള്‍ക്കോ, നാട്ടുകാര്‍ക്കോ ബന്ധമില്ലായിരുന്നു.

എവിടെയാണെന്നും ആര്‍ക്കും അറിവില്ലായിരുന്നു. പോത്തുപാറ വനത്തില്‍ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജെസ്ലിന്‍ വി സ്‌കറിയയ്ക്ക് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ അമിത വേഗത്തില്‍ വന്ന ആംബുലന്‍സ് ഇടിച്ചുതെറിപ്പിച്ചു; വഴിയാത്രക്കാരന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ