കള്ളക്കടത്തുകാരനെന്ന് സംശയിച്ചു, എംപിയുടെ മകനെ കസ്റ്റംസ് വിവസ്ത്രനാക്കി പരിശോധിച്ചു; കേന്ദ്രത്തിന് പരാതി, അന്വേഷണം

തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാജ്യസഭാ എംപി അബ്ദുൽ വഹാബ് എംപിയുടെ മകനാണ് ദുരനുഭവമുണ്ടായത്
തിരുവനന്തപുരം വിമാനത്താവളം /ഫയല്‍ ചിത്രം
തിരുവനന്തപുരം വിമാനത്താവളം /ഫയല്‍ ചിത്രം

തിരുവനന്തപുരം; സ്വർണ കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് എംപിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ച് കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാജ്യസഭാ എംപി അബ്ദുൽ വഹാബ് എംപിയുടെ മകനാണ് ദുരനുഭവമുണ്ടായത്. എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തുകയായിരുന്നു. അബ്ദുൽ വഹാബ് എംപി കസ്റ്റംസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി.  ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്.

നവംബർ ഒന്നിന് ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് എംപിയുടെ മകൻ തിരുവനന്തപുരത്ത് എത്തിയത്. താൻ എംപിയുടെ മകനാണെന്നു പറഞ്ഞെങ്കിലും അധികൃതർ വിശ്വസിച്ചില്ല. തടഞ്ഞുവച്ച വിവരം യാത്രക്കാരൻ ബന്ധുക്കളെ അറിയിച്ചതോടെ അവർ കസ്റ്റംസുകാരോടു സംസാരിച്ചു. അതിനിടെ സ്വർണം തേടിയുള്ള ദേഹപരിശോധന ഏറെക്കുറെ പൂർത്തിയായിരുന്നു. തുടർന്നു ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടു പോയി. തുടർന്ന് കുറ്റക്കാരനല്ല എന്നു കണ്ടെത്തിയതോടെ പോകാൻ അനുവദിക്കുകയായിരുന്നു. 

ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.  എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നും കസ്റ്റംസിനെതിരെ ആരോപണമുയർന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com