സോക്സിലും വായിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 23 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 08:56 PM  |  

Last Updated: 06th November 2022 08:56 PM  |   A+A-   |  

gold seized

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 30കാരനായ കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ, കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

സ്വർണം മിശ്രിത രൂപത്തിലാക്കി കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ഇബ്രാഹിമിന്റെ പദ്ധതി. സ്വർണം ബിസ്കറ്റുകള്‍ കഷ്ണങ്ങളാക്കി വായിൽ ഒളിപ്പിച്ച് കടത്താനാണ് അഫ്സല്‍ ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ വാഗമണില്‍ വിദ്യാര്‍ത്ഥി കൊക്കയില്‍ വീണു; രക്ഷപ്പെടാനായി നടന്നത് കിലോമീറ്ററോളം, ഒടുവില്‍ സുരക്ഷിത കരങ്ങളില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ