കഞ്ചാവെന്ന് പറഞ്ഞ് ഉണക്കപ്പുല്ല് നല്‍കി; തട്ടിപ്പുകാരന്‍ സഞ്ചരിച്ച ഓട്ടോ തട്ടിയെടുത്തു, അഞ്ചുപേര്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 09:12 AM  |  

Last Updated: 07th November 2022 09:12 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കഞ്ചാവെന്നുപറഞ്ഞ് ഉണക്കപ്പുല്ല് നല്‍കി കബളിപ്പിച്ച ആളെ പിന്തുടര്‍ന്ന് അയാള്‍ വന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത കേസില്‍ 5 പേര്‍ അറസ്റ്റില്‍. എആര്‍ നഗര്‍ സ്വദേശികളായ നെടുങ്ങാട്ട് എന്‍ വിനോദ് കുമാര്‍(38), വാല്‍പ്പറമ്പില്‍ സന്തോഷ് (42), മണ്ണില്‍തൊടി ഗോപിനാഥന്‍ (38), കൊളത്തറയിലെ വരിക്കോളി മജീദ് (50), കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശന്‍ (47) എന്നിവരാണ് അറസ്റ്റിലായത്. 

പരപ്പനങ്ങാടിയില്‍ ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് സംഘം തട്ടിയെടുത്തത്. ചിറമംഗലം ജംക്ഷനില്‍നിന്ന് റഷീദ് എന്നയാള്‍ ഖാലിദിന്റെ ഓട്ടോ വിളിച്ച് തലപ്പാറയിലേക്കു പോയി. അവിടെവച്ച് പ്രതികള്‍ക്ക് കഞ്ചാവെന്നുപറഞ്ഞ് ഉണക്കപ്പുല്ല് നല്‍കി 20,000 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. 

കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലാക്കിയ സംഘം ഓട്ടോറിക്ഷയെ പിന്തുടര്‍ന്നെങ്കിലും റഷീദ് കടന്നുകളഞ്ഞു. റഷീദിനെ കിട്ടാത്തതിനാല്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിമാനത്താവളത്തില്‍ വിവസ്ത്രനാക്കി പരിശോധന, മകനെ മാനസികമായി ബാധിച്ചു; പി വി അബ്ദുല്‍ വഹാബ് എംപി പരാതി നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ