ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പിക്കപ്പ് വാനിടിച്ചു; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 01:00 PM  |  

Last Updated: 07th November 2022 01:00 PM  |   A+A-   |  

akhil

അഖില്‍

 

കൊച്ചി: ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ എസ് അഖിലാണ് (27 ) മരിച്ചത്. ബൈക്കിന് പിന്നിൽ സഞ്ചരിച്ച ചേർത്തല അരൂക്കുറ്റി വയലിൽ വീട്ടിൽ ഹരികൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

തിങ്കളാഴ്ച പുലർച്ചെ 6.30ഓടെ അത്താണിക്ക് സമീപം പറമ്പയത്താണ് അപകടം. അങ്കമാലി കറുകുറ്റിയിലുള്ള പിതൃസഹോദരന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ഞായറാഴ്ച പങ്കെടുക്കാനെത്തിയതായിരുന്നു അഖിൽ. തിങ്കളാഴ്ച പുലർച്ചെ ചേർത്തലയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോൾ തമിഴ്നാട്ടിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം. 

റോഡിൽ തലയിടിച്ച് വീണ് ചോര വാർന്നൊഴുകി അവശനിലയിലായ അഖിലിനെ ദേശം സിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.അഖിൽ എറണാകുളം ഇടപ്പള്ളിയിൽ ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോളജിന്റെ മതില്‍ ഇടിഞ്ഞുവീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ