'ജനാധിപത്യ മൂല്യങ്ങളോടുള്ള കൂറ് ഞങ്ങളെ പ്രചോദിപ്പിക്കുന്നു'; കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 02:55 PM  |  

Last Updated: 07th November 2022 02:55 PM  |   A+A-   |  

pinarayi-kamal_hasan

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കമല്‍ ഹാസന്‍/ഫയല്‍


68ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചത്.

പ്രിയപ്പെട്ട കമലിന് ജന്മദിനാശംസകള്‍, സമാനതകളില്ലാത്ത കലാകാരനായി നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ജനാധിപത്യത്തോടും മതേതരമായ മൂല്യങ്ങളോടുമുള്ള നിങ്ങളുടെ അചഞ്ചലമായ കൂറ് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കലയോടുള്ള അടങ്ങാത്ത ആവേശത്തില്‍ അദ്ദേഹം സ്വയം നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 35 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു, 68ാം പിറന്നാൾ ദിനത്തിൽ വമ്പൻ പ്രഖ്യാപനം; ആവേശത്തിൽ ആരാധകർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ