പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അഞ്ചുമാസം ​ഗർഭിണി, സഹപാഠി കസ്റ്റഡിയിൽ, നിരവധി തവണ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 05:01 PM  |  

Last Updated: 07th November 2022 05:01 PM  |   A+A-   |  

Minor girl

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. 

ആശുപത്രിയിൽ പെൺകുട്ടിയെ കൗൺസലിം​ഗിന് വിധേയമാക്കിയപ്പോഴാണ്, ​ഗർഭത്തിന് ഉത്തരവാദി 17 കാരനും സുഹൃത്തുമായ പ്ലസ് ടു വിദ്യാർത്ഥിയാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആറന്മുള പൊലീസിൽ പരാതി നൽകി. പൊലീസ് 17 കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പെണ്‍കുട്ടിയും 17-കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. 2018 ഏപ്രില്‍ മുതല്‍ ഇവർ സൗഹൃദത്തിലാണ്. 2019-ലെ വേനലവധിക്കായിരുന്നു ആദ്യ പീഡനം. പിന്നീട്  രണ്ടുതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടെ  പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത 17 കാരനെ  ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇത്തിരി കൂടിപ്പോയി, പറ്റിപ്പോയതാണ്'; 'താമരാക്ഷന്‍പിള്ള'യുടെ അലങ്കാരത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ