കോഴിക്കോട് മാവൂരില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 09:49 AM  |  

Last Updated: 07th November 2022 09:49 AM  |   A+A-   |  

bus strike

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് മാവൂര്‍-എടവണ്ണപ്പാറ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. 

കോഴിക്കോടുനിന്ന് മെഡിക്കല്‍ കോളേജ് വഴി എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍വഴി കൂളിമാട്, മുക്കം, എന്‍.ഐ.ടി., ചെറുവാടി, അരീക്കോട്, മാവൂരില്‍നിന്ന് രാമനാട്ടുകര, എടവണ്ണപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിജെ ഡോട്ട് കോം ബസില്‍ പെരുവയലില്‍വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് സര്‍വീസ് നടത്തുന്നതിനിടെ ഡ്രൈവറെ മര്‍ദ്ദിച്ചിരുന്നു. 

ഈ സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ പ്രശ്‌നത്തിന് പിന്നാലെ  കോഴിക്കോട്-എടവണ്ണപ്പാറ റൂട്ടില്‍ സ്വകാര്യബസുകള്‍ വെള്ളിയാഴ്ച വൈകീട്ടുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ വിമാനത്താവളത്തില്‍ വിവസ്ത്രനാക്കി പരിശോധന, മകനെ മാനസികമായി ബാധിച്ചു; പി വി അബ്ദുല്‍ വഹാബ് എംപി പരാതി നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ