വണ്ടിപ്പെരിയാറില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 04:44 PM  |  

Last Updated: 07th November 2022 04:44 PM  |   A+A-   |  

leopard_body

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം മഞ്ജുമലയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. തേയിലത്തോട്ടത്തിനോട് അടുത്തായാണ് പുലിയുടെ ജഡം കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. 

മഞ്ജുമലയില്‍ നിന്ന് രാജഗിരിയിലേക്ക് പോകുന്ന വഴിയില്‍ തേയിലത്തോട്ടത്തിനും വനത്തിനും ഇടയിലര്‍ ഒരു തോട് ഒഴുകുന്നുണ്ട്. അതിന്റെ കരയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് അറിവായിട്ടില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം എന്താണെന്ന് പറയാനാകൂകയുള്ളുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയുടെ ദേഹത്ത് മുറിപ്പാടുകള്‍ ഒന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വഴികാണാത്തവിധം അലങ്കാരം നടത്തി യാത്ര; 'താമരാക്ഷന്‍ പിള്ള'യ്‌ക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ