'ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു'-  ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് വധ ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 06:53 PM  |  

Last Updated: 07th November 2022 06:53 PM  |   A+A-   |  

SREENIVASAN MURDER CASE

ശ്രീനിവാസന്‍

 

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് വധ ഭീഷണി. നർക്കോട്ടിക്ക് ഡിവൈഎസ്‍പി അനിൽ കുമാറിനാണ് വിദേശത്ത് നിന്നു ഇന്നലെ രാത്രി ഒൻപതരക്ക് ഭീഷണി കോൾ എത്തിയത്. 

'ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു' എന്നായിരുന്നു ഭീഷണി. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിന്റെ വിരോധമാണ് ഭീഷണിക്ക് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. 

ശ്രീനിവാസൻ കൊലപാതക കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ എസ്‍ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയെ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇത്തിരി കൂടിപ്പോയി, പറ്റിപ്പോയതാണ്'; 'താമരാക്ഷന്‍പിള്ള'യുടെ അലങ്കാരത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ