പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു; തൃശൂരില്‍ അധ്യാപിക അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 05:32 PM  |  

Last Updated: 07th November 2022 05:33 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. പതിനാറുകാരന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ പ്രശ്‌നം തിരക്കിയെങ്കിലും കുട്ടി ശരിയായ മറുപടി പറഞ്ഞില്ല. അവസാനം, കൗണ്‍സിലിങ്ങിന് കൊണ്ടുപോയി. കൗണ്‍സിലറുടെ അടുത്ത് മാനസികപ്രശ്‌നത്തിന്റെ കാരണം കുട്ടി പറഞ്ഞു.

'ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചു'. കൗണ്‍സിലര്‍ ഉടനെ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകരാകട്ടെ ശിശുക്ഷേമ സമിതി അംഗങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് വിവരങ്ങള്‍ കൈമാറി. ട്യൂഷന്‍ ടീച്ചറെ കസ്റ്റഡിയിലെടുത്തു. കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ടീച്ചര്‍. മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. നേരത്തെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. രഹസ്യമൊഴിയും രേഖപ്പെടുത്തി. പോക്‌സോ നിയമപ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇത്തിരി കൂടിപ്പോയി, പറ്റിപ്പോയതാണ്'; 'താമരാക്ഷന്‍പിള്ള'യുടെ അലങ്കാരത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ