നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി; സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകള്‍ക്കും ബാധകം; വി ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 06:58 PM  |  

Last Updated: 07th November 2022 06:58 PM  |   A+A-   |  

sivankutty

മന്ത്രി വി ശിവന്‍കുട്ടി/ ഫയൽ

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫിസുകളിലെയും ഒഴിവുകള്‍ നികത്തുക ഇനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണെന്നു മന്ത്രി വി ശിവന്‍കുട്ടി. പിഎസ്സിയുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും ഇത്തരത്തില്‍ നികത്തുമെന്ന് മന്ത്രി പറഞ്ഞു

ഒഴിവുകള്‍ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ഓഫിസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിനു കൈമാറുന്നു. ഇവരില്‍നിന്നാണു സ്ഥാപനം ഒഴിവുകള്‍ നികത്തുന്നതെന്ന് മന്ത്രി പറഞ്ഞു

എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഡിജിറ്റലൈസഡ് ആണ്. ഓണ്‍ലൈനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് ആകുന്നുണ്ട്. ഇ-ഓഫിസ് സംവിധാനവും എല്ലാ ഓഫിസിലും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇത്തിരി കൂടിപ്പോയി, പറ്റിപ്പോയതാണ്'; 'താമരാക്ഷന്‍പിള്ള'യുടെ അലങ്കാരത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ