നിയമനം നിയമപരം; 10 വിസിമാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 08:01 PM  |  

Last Updated: 07th November 2022 08:01 PM  |   A+A-   |  

governor_arif_muhammed_khan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കി. നിയമനം നിയമപരമാണെന്ന മറുപടിയാണു വിസിമാര്‍ നല്‍കിയിരിക്കുന്നത്. സര്‍വകലാശാലയ്ക്കു നല്‍കിയ സേവനങ്ങളും മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ച സാങ്കേതിക സര്‍വകലാശാല വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടര്‍ന്നാണ് മറ്റു സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയത്. മറുപടി നല്‍കാന്‍ വിസിമാര്‍ക്ക് ഇന്നുവരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. 

ഇതുസംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കോടതി നിലപാടുകൂടി അറിഞ്ഞശേഷമായിരിക്കും ഗവര്‍ണറുടെ തുടര്‍നടപടികള്‍.  കേരള വിസിയായിരുന്ന മഹാദേവന്‍പിള്ള, ഡോ. സാബു തോമസ് (എംജി), ഡോ. കെഎന്‍ മദുസൂദനന്‍ (കുസാറ്റ്), ഡോ. കെ റിജി ജോണ്‍ (കുഫോസ്), ഡോ.ഗോപിനാഥ് രവീന്ദ്രന്‍ (കണ്ണൂര്‍), ഡോ.എം.വി.നാരായണന്‍ (സംസ്‌കൃതം), ഡോ.എം.കെ.ജയരാജ് (കാലിക്കറ്റ്), ഡോ. അനില്‍ വള്ളത്തോള്‍ (മലയാളം) ഡോ.എംവി നാരായണന്‍ (കാലടി), ഡോ. സജി ഗോപിനാഥ് (ഡിജിറ്റല്‍), ഡോ പിഎം മുബാറക് പാഷ (ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല) എന്നിവരാണു നോട്ടിസിനു മറുപടി നല്‍കിയത്.

സാങ്കേതിക സര്‍വകലാശാല വിസിയായിരുന്ന ഡോ. എംഎസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനാല്‍ നോട്ടിസ് നല്‍കിയിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ സുപ്രധാന വിധി പുറപ്പെടുവിച്ച് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതിയുടെ പടിയിറങ്ങി, തികഞ്ഞ സംതൃപ്തിയെന്ന് ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ