ടീസറില്‍ നിയമവിരുദ്ധ ഉള്ളടക്കം; 'കേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ കേസെടുക്കും, ഡിജിപിയുടെ നിര്‍ദേശം 

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയ കേരള സ്‌റ്റോറി എന്ന ഹിന്ദി സിനിമയ്‌ക്കെതിരെ കേസെടുക്കും
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

ചെന്നൈ: കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയ കേരള സ്‌റ്റോറി എന്ന ഹിന്ദി സിനിമയ്‌ക്കെതിരെ കേസെടുക്കും. ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഡിജിപിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സിനിമയുടെ ടീസറില്‍ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്നാണ് ഹൈടെക് സെല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് സിനിമ ആരോപിക്കുന്നതായി കാണിച്ച് തമിഴ്‌നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. സിനിമ വ്യാജമായ കാര്യങ്ങള്‍ വസ്തുതയെന്ന പേരില്‍ അവതരിപ്പിക്കുകയാണെന്നും സിനിമയെ നിരോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. 

വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്‌റ്റോറി. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണമാണ് കേരളത്തിനെതിരെ ചിത്രത്തില്‍ നടത്തുന്നത്. മതംമാറി ഐഎസില്‍ ചേര്‍ന്ന ഒരു യുവതിയുടെ തുറന്നു പറച്ചിലാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന നഴ്‌സായാണ് യുവതി പ്രത്യക്ഷപ്പെടുന്നത്. മതം മാറ്റി ഫാത്തിമ ഭായ് ആയ തന്നെ ഐഎസില്‍ എത്തിച്ചെന്നും ഇപ്പോള്‍ പാകിസ്ഥാന്‍ ജയിലിലാണെന്നുമാണ് ടീസറില്‍ പറയുന്നത്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും നടന്ന സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ നിര്‍മ്മിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ അരവിന്ദാക്ഷന്‍ ആണ് ചിത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുയാണ് തെറ്റായ വിവരങ്ങള്‍ ശരിയെന്ന രീതിയില്‍ നല്‍കുകയാണെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com