പാലിന്റെ വില വര്‍ധിപ്പിക്കും: മില്‍മ ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 10:04 PM  |  

Last Updated: 08th November 2022 10:04 PM  |   A+A-   |  

milma

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പാലിന്റെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉല്‍പാദനോപാധികളിലുണ്ടായ ഗണ്യമായ വിലവര്‍ധന കണക്കിലെടുത്തുമാണ് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതെന്നും കെ എസ് മണി പറഞ്ഞു.

കേരളത്തിലെ പാല്‍ ഉല്‍പാദനത്തിന്റെ ചെലവും മറ്റും പഠിക്കാന്‍ വെറ്ററിനറി സര്‍വകലാശാലയിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയെ മില്‍മ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് നവംബര്‍ 15നകം ലഭിക്കും. ഇതിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് ഫെഡറേഷന്‍ ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് ഉചിതമായ വിലവര്‍ധന നടപ്പാക്കും. ക്ഷീരകര്‍ഷകരുടെ അധ്വാനത്തിന് ആനുപാതികമായ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഉപഭോക്താക്കള്‍ വിലവര്‍ധന ഉള്‍ക്കൊള്ളണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഉപയോഗിച്ച ലെറ്റര്‍ ഹെഡ് എഡിറ്റ് ചെയ്തു'; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ