പി ശശിയെ ഒഴിവാക്കി; സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി;   കെ വി സുമേഷ് ജില്ലാ സെക്രട്ടേറിയറ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 04:47 PM  |  

Last Updated: 08th November 2022 04:47 PM  |   A+A-   |  

sasi_and_sumesh

പി ശശി, കെ വി സുമേഷ്/ ഫയല്‍

 

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി. മൂന്നുപേരെ ഒഴിവാക്കി പകരം മൂന്നുപേരെ ഉള്‍പ്പെടുത്തിയാണ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. 

ഇവര്‍ക്ക് പകരം കെ വി സക്കീര്‍ ഹുസൈന്‍, കെ പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സി സത്യപാലനെയും, അഴിക്കോട് എം എല്‍ എയും എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ വി സുമേഷിനെയും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വത്സന്‍ പനോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, ജില്ലാസെക്രട്ടറി എം വി ജയരാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ