5 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കണ്ടെത്തി; തുണച്ചത് ഇലന്തൂര്‍ നരബലിക്ക് ശേഷമുള്ള പുനരന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 08:40 AM  |  

Last Updated: 09th November 2022 08:40 AM  |   A+A-   |  

'Missing' girl found in Alappuzha from Kasargod

പ്രതീകാത്മക ചിത്രം


കോഴഞ്ചേരി: അഞ്ച് വർഷം മുൻപ് ആറന്മുളയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി. കോട്ടയം കൊടുങ്ങൂരിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഇലന്തൂർ നരബലിക്ക് ശേഷം കാണാതായ സ്ത്രീകളുടെ കേസുകളിൽ നടത്തിയ പുനരന്വേഷണത്തിലൂടെയാണ് ആറന്മുളയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത്. 

2017 ജൂലായിലാണ് ക്രിസ്റ്റീനാളിനെ (26) കാണാതായത്. ഭർത്താവും കുട്ടികളുമൊത്ത് താമസിക്കുന്നതിനിടയിലാണ് സംഭവം. ആ സമയം പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ആറന്മുളയിൽ നിന്ന് പോയ ഇവർ ബെംഗളൂരുവിൽ ഹോം നഴ്‌സായി ജോലി ചെയ്തു. 

ബെം​ഗളൂരുവിലെ ഒരു വർഷത്തെ ജീവിതത്തിന് ശേഷം കോട്ടയത്ത് എത്തി യുവാവിനോടൊപ്പം മറ്റൊരു പേരിൽ താമസിക്കുകയായിരുന്നു.യുവതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സവാരിക്കിടെ ഡ്രൈവർ അപമര്യാദയായി പെരുമാറി, ഓട്ടോയിൽ നിന്ന് പുറത്തേയ്ക്ക് എടുത്തു ചാടി യുവതി; ആശുപത്രിയിൽ ചികിത്സയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ