മാര്‍ ആലഞ്ചേരിക്കു തിരിച്ചടി; ഭൂമിയിടപാടു കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാവണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th November 2022 02:24 PM  |  

Last Updated: 09th November 2022 02:24 PM  |   A+A-   |  

alancheryyyy1-640x360

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

 

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണയ്ക്കു നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി. 

തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നതുമായിരുന്നു കര്‍ദിനാളിന്റെ ആവശ്യം. കേസ് മുന്‍പ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴും കര്‍ദിനാള്‍ ഹാജരായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് നേരത്തെഹൈക്കോടതി ശരിവെച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലര്‍, നിയമിക്കുക വിദ്യാഭ്യാസ വിദഗ്ധരെ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ