മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി, തമിഴ്‌നാട് ആദ്യത്തെ മുന്നറിയിപ്പ് നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 06:47 AM  |  

Last Updated: 09th November 2022 06:47 AM  |   A+A-   |  

Mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍


ഇടുക്കി: മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിൽ എത്തി. ഇതോടെ തമിഴ്നാട് ആദ്യത്തെ മുന്നറിയിപ്പ് നൽകി. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.

നടപടിക്രമങ്ങളുടെ ഭാഗമായാണ് തമിഴ്നാട് ആദ്യത്തെ മുന്നറിയിപ്പ് നൽകിയത്. 142 അടിയാണ് മുല്ലപ്പെരിയാറിലെ പരമാവധി സംഭരണ ശേഷി.  
നിലവിൽ 525 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. 

ഓഗസ്റ്റ് മാസം കാലവർഷം ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ ഡാമിൻറെ ഷട്ടറുകൾ തുറന്നിരുന്നു. റൂൾ കർവ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് മൂന്ന് ഷട്ടറുകൾ തുറന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂന്നാറില്‍ ജീവനൊടുക്കാന്‍ അധ്യാപകന്‍ ഡാമില്‍ ചാടി, രക്ഷപ്പെടുത്തി ഓട്ടോയില്‍ ഇരുത്തി; വീണ്ടും ചാടി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ