ആക്രിക്കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 09:50 PM  |  

Last Updated: 10th November 2022 09:50 PM  |   A+A-   |  

GST

പ്രതീകാത്മക ചിത്രം

 

കൊച്ചി:  ആക്രിക്കച്ചവടത്തില്‍ പേരില്‍ 12 കോടിയുടെ നികുതി തട്ടിപ്പ്
നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.  പെരുമ്പാവൂര്‍ സ്വദേശികളായി അസര്‍ അലി,റിന്‍ഷാദ് എന്നിവരെയാണ് സംസ്ഥാന ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരും ഇടപ്പള്ളിയിലെത്തിയപ്പോഴാണ് പിടികൂടിയത്. 

ആക്രിയുടെ വ്യാജ ബില്ലുകളുണ്ടാക്കിയാണ് ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ജൂണില്‍ ഇവരുടെ സ്ഥാപനങ്ങളിലും വീടുകളിലും നടകത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി പ്രതികള്‍ ഒളിവിലായിരുന്നു. 

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ മുങ്ങിയത്. ഇതിനിടെ ഇന്നാണ് ഇവര്‍ ജിഎസ്ടി വിഭാഗത്തിന്റെ പിടിയിലായത്. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടോ എന്ന് സംശയിക്കുന്നതായും ജിഎസ്ടി വകുപ്പ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, സുഹൃത്തിനും കൈമാറി; പോക്‌സോ പ്രതി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ