സംസ്ഥാനത്തെ എസ്എച്ച്ഒമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; പാറശാല സിഐയെ വിജിലന്‍സിലേക്ക് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 04:33 PM  |  

Last Updated: 10th November 2022 04:33 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. വിജിലന്‍സിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും അടക്കം 53 പൊലീസ് ഇന്‍സ്പെക്ടര്‍മാരെയാണ് മാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി അനില്‍കാന്ത് പുറത്തിറക്കി. സ്ഥലംമാറ്റപ്പെട്ടവരില്‍ പാറശാല എസ്എച്ച്ഒയും ഉള്‍പ്പെടുന്നു. പാറശാല ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്. 

ഷാരോണ്‍ കേസ് അന്വേഷണത്തില്‍ പാറശാല പൊലീസ് വീഴ്ച വരുത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഷാരോണ്‍ കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ പാറശ്ശാല സിഐയായ ഹേമന്ത് ആയിരുന്നു. ഷാരോണിന്റെ മരണത്തില്‍ പാറശ്ശാല പൊലീസ് ശരിയായരീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് ഷാരോണിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. 

കേസ അന്വേഷണത്തെ ന്യായീകരിച്ച് ഹേമന്ത് കുമാര്‍ സമൂഹമാധ്യമങ്ങളിലിട്ട ശബ്ദസന്ദേശവും വിവാദമായിരുന്നു. തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് ആക്ഷേപം ഉയര്‍ന്ന, മ്യൂസിയം സ്റ്റേഷനിലെ എസ്എച്ച്ഒ പി എസ് ധര്‍മജിത്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷനിലേക്കാണ് ധര്‍മജിത്തിനെ സ്ഥലംമാറ്റിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിമിഷ സജയന്‍  ലക്ഷങ്ങളുടെ നികുതി വെട്ടിച്ചു'; രേഖ പുറത്തുവിട്ട് സന്ദീപ് വാരിയര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ