ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; കശാപ്പും വില്‍പ്പനയും നിരോധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 06:46 PM  |  

Last Updated: 10th November 2022 06:46 PM  |   A+A-   |  

swine flu

ഫയല്‍ ചിത്രം

 

തൊടുപുഴ: ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയിലാക്കി.

രോഗബാധിത മേഖലയില്‍ പന്നി കശാപ്പും വില്‍പ്പനയും നിരോധിച്ചു. രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു

ഈ മേഖലക്കുള്ളിലുള്ള പന്നികളെ അവിടെതന്നെ നിലനിര്‍ത്താനാണ് നിര്‍ദേശം. ഇവിടെ പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ശിക്ഷാര്‍ഹമാണ്.ഈ രോഗം മനുഷ്യരിലേക്ക് പകരില്ല. രോഗം ബാധിച്ച ഇടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ