നേത്രാവതി എക്‌സ്പ്രസിന്റെ യാത്രയില്‍ മാറ്റം; ഒരുമാസത്തേക്ക് പന്‍വേലില്‍ നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 07:09 AM  |  

Last Updated: 10th November 2022 07:09 AM  |   A+A-   |  

netravati

പ്രതീകാത്മക ചിത്രം

 

മുംബൈ: തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്‌സ്പ്രസ് ഒരുമാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തും. ലോക്മാന്യ ടെര്‍മിനല്‍ നവീകരിക്കുന്നതിനാലാണ് മാറ്റം. മംഗളൂരു സെന്‍ട്രലില്‍ നിന്ന് ലോക്മാന്യ തിലക്കിലേക്കും തിരിച്ചുമുള്ള മത്സ്യഗന്ധ എക്‌സ്പ്രസും പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തും. 

തിരുവനന്തപുരം സെന്‍ട്രല്‍-ലോക്മാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് ഡിസംബര്‍ 11വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്കുള്ള നേത്രാവതി ഡിസംബര്‍ 13വരെ ഉച്ചയ്ക്ക് 12.55ന് പന്‍വേലില്‍ നിന്ന് പുറപ്പെടും. 

മത്സ്യഗന്ധ എക്‌സ്പ്രസ് ഡിസംബര്‍ 11വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര ഡിസംബര്‍ 12-ാംതീയതി വരെ വൈകുന്നേരം 4.33ന് പന്‍വലേലില്‍ നിന്നായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ