വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടക വസ്തു കണ്ടെത്തി; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 02:35 PM  |  

Last Updated: 10th November 2022 02:35 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്റില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കമാണെന്നാണ്  പ്രാഥമിക നിഗമനം.

പടക്കത്തിന് സമാനമായ ഗോളാകൃതിയിലുള്ള വസ്തു കണ്ടതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലുള്ളവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുള്ളവരെ മാറ്റുകയും ചെയ്തു. 

സ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തു നീക്കം ചെയ്തിട്ടുണ്ട്. വിശദമായ പരിശോധന നടത്തുമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ആരോ പരിഭ്രാന്തി പടര്‍ത്താനായി ഇത്തരമൊരു വസ്തു കൊണ്ടുവന്ന് ഇട്ടാതാവാമെന്നും പൊലീസ് പറയുന്നു. സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധന നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; എല്‍ഡിഎഫിന്റെ ഏഴെണ്ണം അടക്കം ഒമ്പതു സീറ്റുകള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ