സ്വർണം വാങ്ങാനെന്ന വ്യാജേന എത്തും; ജ്വല്ലറികളിൽ കയറി മോഷണം; സഹോദരിമാരായ യുവതികൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 10:15 PM  |  

Last Updated: 10th November 2022 10:15 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: സ്വര്‍ണക്കടകളില്‍ വ്യാപകമായി മോഷണം നടത്തി വന്ന യുവതികള്‍ കൊയിലാണ്ടിയിൽ പിടിയിൽ. ആന്ധ്രാ സ്വദേശികളായ സഹോദരിമാർ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം മോഷണം നടത്തി കടന്നു കളഞ്ഞ ഇരുവരേയും മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് കൊയിലാണ്ടിയിൽ വച്ച് പിടികൂടിയത്. ഇരുവരേയും തളിപ്പറമ്പ് പൊലീസിന് കൈമാറി. 

കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണ ശ്രമം. കണ്ണൂര്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇവരെ തിരിച്ചറിഞ്ഞ ജ്വല്ലറി ഉടമ യുവതികളെ കടയില്‍ തടഞ്ഞു വച്ചു. 

തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചതോടെ പിങ്ക് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ചാണ് ഇവര്‍ സ്ഥലങ്ങള്‍ മനസിലാക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ ഏജന്റുമാര്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

വാക്കുതർക്കം; യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ; പിടിയിലാകാൻ ആറ് പേർ കൂടി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ