മദ്യലഹരിയില്‍ കുട്ടികളെ മര്‍ദ്ദിച്ചു; തടയാനെത്തിയ അച്ഛന്‍ വാക്കത്തി വീശി; വെട്ടേറ്റ മകന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 10:24 AM  |  

Last Updated: 10th November 2022 10:24 AM  |   A+A-   |  

janeesh

ജനീഷ്/ ടിവി ദൃശ്യം

 

ഇടുക്കി : ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ മകന്‍ മരിച്ചു. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭവം. ചെമ്മണ്ണൂര്‍ മൂക്കനോലില്‍ ജനീഷ് (38) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴ് മണിയോടെ മദ്യലഹരിയിലെത്തിയ ജനീഷ് പിതാവിനെയും സ്വന്തം മക്കളെയും മര്‍ദ്ദിച്ചു. കുട്ടികളെ മര്‍ദ്ദിക്കുന്നത് തടയുന്നതിനിടെ, വീട്ടിലുണ്ടായിരുന്ന വാക്കത്തി എടുത്ത് വീശി. അപ്പോള്‍ ജനീഷിന്റെ കൈക്ക് വെട്ടേറ്റു.  ഇയാളെ ഉടന്‍ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ ജനീഷ് മരിച്ചു. ജനീഷിന്റെ പിതാവ് തമ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയിലെത്തിയപ്പോഴും ജനീഷ് ഛര്‍ദ്ദിച്ചിരുന്നു. അതിനാല്‍ മരണകാരണം വെട്ടേറ്റതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വാളയാര്‍ കേസ് അന്വേഷണത്തിന് പുതിയ സിബിഐ സംഘം; ഡിവൈഎസ്പി ഉമയ്ക്കു ചുമതല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ