കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേക്ക് പോയ അധ്യാപിക അപകടത്തിൽ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 07:08 AM  |  

Last Updated: 10th November 2022 07:08 AM  |   A+A-   |  

accident_death

റഷീദ

 

കണ്ണൂർ: കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക അപകടത്തിൽ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. 

പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണ് റഷീദ. ഇന്നലെ ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനുമാണ് റഷീദ വീട്ടിലേക്കു പോയത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ അമിതവേ​ഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ഉടൻ പേരാവൂരിലെ സൈറസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് സജീർ തൊണ്ടിയിൽ ടൗണിലെ പലചരക്ക് വ്യാപാരിയാണ്. മക്കൾ:ഷഹദ ഫാത്തിമ(6), ഹിദ് ഫാത്തിമ(പത്ത് മാസം). വീരാജ്പേട്ട സ്വദേശിനിയാണ് റഷീദ. 

ഈ വാര്‍ത്ത കൂടി വായിക്കൂ നിയന്ത്രണംവിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ചു; വിദ്യാര്‍ത്ഥി തെറിച്ചുവീണ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ