കോടതി നടപടികള്‍ മൊബൈലില്‍ ചിത്രീകരിച്ചു;  യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 01:13 PM  |  

Last Updated: 11th November 2022 01:13 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോടതി നടപടികള്‍ മൊബൈലില്‍ ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് സംഭവം. 

ഭാര്യയെ ചുട്ടുകൊന്ന കേസിന്റെ വിചാരണയാണ് മൊബൈലില്‍ ചിത്രീകരിച്ചത്. പ്രതിയുടെ സുഹൃത്ത് തിരുമല സ്വദേശി അനീഷാണ് വീഡിയോ ചിത്രീകരിച്ചതിന് അറസ്റ്റിലായത്. 

പ്രോസിക്യൂട്ടറാണ് വീഡിയോ എടുക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസ്: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ