അന്വേഷണം നടക്കുകയാണ്; മേയര്‍ രാജിവെക്കേണ്ട; ആര്യയെ പിന്തുണച്ച് സെക്രട്ടേറിയറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 07:39 PM  |  

Last Updated: 11th November 2022 07:39 PM  |   A+A-   |  

arya_rajendran

ആര്യാ രാജേന്ദ്രന്‍/ ഫെയ്‌സ്ബുക്ക്‌

 


തിരുവനന്തപുരം:  കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മേയര്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. പരാതികളെ സംബന്ധിച്ച് വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്നുമായിരുന്നു യോഗത്തിന്റെ പൊതുഅഭിപ്രായം.

ആര്യ രാജേന്ദ്രന്റെയും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡിആര്‍ അനിലിന്റെയും കത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്റെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. കത്തു വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.

കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ലിസ്റ്റ് ചോദിച്ച് ആര്യ രാജേന്ദ്രനും, എസ്എടി ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് ഡിആര്‍ അനിലും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

പൊലീസുകാരെ അസഭ്യം വിളിച്ചു, ഡോക്ടറെ കയ്യേറ്റം ചെയ്തു, ആശുപത്രിയില്‍ അതിക്രമം: സൈനികനെതിരെ ജാമ്യമില്ലാ കേസ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ