'ഷാരോണുമായി മകൾ പ്രണയത്തിലാണെന്ന് അറിഞ്ഞില്ല'- ജാമ്യ ഹർജി നൽകി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 09:47 PM  |  

Last Updated: 11th November 2022 09:47 PM  |   A+A-   |  

greeshma_new

ഷാരോണ്‍ രാജും ഗ്രീഷ്മയും

 

കൊച്ചി: പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമല കുമാർ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഷാരോൺ മരിച്ച ശേഷമാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ഹർജിയിൽ പറയുന്നു. ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പൊലീസ് തങ്ങളെ പ്രതി ചേർത്തതെന്നാണ് ഹർജിയിൽ ഇരുവരും വാദിക്കുന്നത്.

ഗ്രീഷ്മയെ തെളിവു നശിപ്പിക്കാൻ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചെന്നുമാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം.  വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതമാണെന്നും പൊലീസ് കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നു. 

കേസിലെ പ്രതികളായ ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും നിർമൽ കുമാർ നെയ്യാറ്റിൻകര സബ് ജയിലിലുമാണ് ഉള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

നഗ്ന വീഡിയോ പകര്‍ത്തി ഏഴ് വർഷം യുവതിയെ നിരന്തരം പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ