കെ-ടെറ്റ് അപേക്ഷ: തെറ്റ് തിരുത്താൻ അവസരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 06:07 PM  |  

Last Updated: 11th November 2022 06:07 PM  |   A+A-   |  

K-Tet exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെ-ടെറ്റ് ഒക്ടോബർ 2022 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാനുള്ള അവസരം 14ന് വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ CANDIDATE LOGIN -ൽ ലഭ്യമാകും.

അപേക്ഷ പൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി.യും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം.

ഈ അവസരത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല. അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി എന്നിവയും തിരുത്താം.

ഈ വാർത്ത കൂടി വായിക്കൂ 

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം; എംബി രാജേഷ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ