ഡെങ്കിപ്പനി; കശ്മീരിൽ മലയാളി സൈനികൻ മരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 08:43 PM  |  

Last Updated: 11th November 2022 08:43 PM  |   A+A-   |  

akhil

അഖിൽ കുമാർ

 

കൊച്ചി: ജമ്മു കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികൻ മരിച്ചു. ലാൻസ് നായിക് അഖിൽ കുമാറാണ് മരിച്ചത്. വൈക്കം അരുൺ നിവാസിൽ അനിൽകുമാറിന്റെ മകനാണ്. 

മൃതദേഹം നാളെ നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സേനയിലെ പ്രതിനിധികൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

അഖിലിനു പനി ബാധിച്ചു മൂന്ന് ദിവസം പിന്നിട്ടപ്പോൾ ഗുരുതരാവസ്ഥയിലായി. തുടർന്ന് കശ്മീരിൽ നിന്നു ഡൽഹിയിൽ സൈനിക ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒൻപതാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. അമ്മ: കമലമ്മ, സഹോദരി: അർച്ചന.

ഈ വാർത്ത കൂടി വായിക്കൂ 

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ