വഴി ചോദിക്കാന്‍ കാര്‍ നിര്‍ത്തി; വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി  നഗ്നതാ പ്രദര്‍ശനം;  യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 05:19 PM  |  

Last Updated: 11th November 2022 05:19 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 


കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ കൈതക്കാട്ട് വീട്ടില്‍ പ്രതീഷിനെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. 

സ്‌കൂളില്‍ നിന്നു വീട്ടിലേക്കു വിദ്യാര്‍ഥിനി തനിയെ നടന്നു പോകുന്നതു കണ്ട പ്രതി, കാറില്‍ പിന്നാലെ ചെല്ലുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാര്‍ഥിനിയുടെ അടുത്തു കാര്‍ നിര്‍ത്തി അടുത്തേയ്ക്കു വിളിച്ചശേഷം നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നാണ് പരാതി. ഭയന്ന് നിലവിളിച്ച് ഓടിപ്പോയ വിദ്യാര്‍ഥിനി വീട്ടിലെത്തി വിവരം അറിയിച്ചു.

പ്രതി സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രവാസിയായിരുന്ന ഇയാള്‍, ഇപ്പോള്‍ നാട്ടില്‍ സ്ഥിര താമസക്കാരനാണ്.

ഈ വാർത്ത കൂടി വായിക്കൂ 

തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടിയെത്തി, ഇപ്പോള്‍ തള്ളിപ്പറയുന്നു; വിഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ