എന്‍എസ്എസിന്റെ 'പത്മ കഫേ' സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 07:08 PM  |  

Last Updated: 11th November 2022 07:40 PM  |   A+A-   |  

nss_sukumaran_nair

റസ്റ്ററന്റിന്റെ ഉദ്ഘാടനം സുകുമാരന്‍ നായര്‍ നിര്‍വഹിക്കുന്നു

 

കൊച്ചി: സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്തു പത്മനാഭനു പകരം വെയ്ക്കുവാന്‍ മറ്റൊരു യുഗപുരുഷന്‍ ഈ രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എ സുകുമാരന്‍ നായര്‍. ആലുവ ദേശം കുന്നുംപുറത്ത് എന്‍എസ്എസ് താലൂക്കു യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച
പത്മ കഫേ വെജിറ്റേറിയന്‍ റസ്റ്ററന്റിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വനിതകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍എസ്എസ് 2017ല്‍ തുടക്കം കുറിച്ച പദ്ധതിയിലെ നാലാമത്തെ റസ്റ്ററന്റാണിത്. 

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എഎന്‍ വിപിനേന്ദ്രകുമാര്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, ജില്ലാപഞ്ചായത്ത് അംഗം എംജെ ജോമി ,മുന്‍സിപ്പല്‍ ചെയര്‍മാന്‍  എഒ ജോണ്‍,  കലഞ്ഞൂര്‍ മധു , തങ്കപ്പന്‍പിള്ള, അഡ്വ. ഹരിദാസ്, എംഎം ഗോവിന്ദന്‍കുട്ടി കെ  ശ്രീശ കുമാര്‍, ജി തങ്കപ്പന്‍ പിള്ള, അഡ്വ.ആര്‍.ഹരിദാസ് പിഎന്‍ സുരേഷ്, സോഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി ശശിധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

പൊലീസുകാരെ അസഭ്യം വിളിച്ചു, ഡോക്ടറെ കയ്യേറ്റം ചെയ്തു, ആശുപത്രിയില്‍ അതിക്രമം: സൈനികനെതിരെ ജാമ്യമില്ലാ കേസ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ