മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ല; ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്ന് മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 05:11 PM  |  

Last Updated: 11th November 2022 05:11 PM  |   A+A-   |  

pinarayi_vijayan

മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം / ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ചില സംസ്ഥാനങ്ങളെ കണ്ണിലെ കരടായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിരാകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും പിണറായി വിജയന്‍ ആരോപിച്ചു. 

ട്രഷറി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമകാര്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നയമല്ല കേരളത്തിനുള്ളത്. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ല. കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓര്‍ക്കണം. കേന്ദ്ര താല്‍പ്പര്യത്തിന് അനുസരിച്ചാണ് വരുമാനം വിതരണം ചെയ്യുന്നത്. പല കാര്യങ്ങളിലും കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ദുരനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. 

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ട കാര്യങ്ങള്‍ ഉണ്ട്. എയിംസ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓരോ തവണയും നടപ്പാക്കുമെന്നും തോന്നുമെങ്കിലും കേരളത്തിന് നിരാശയാണ് ഉണ്ടായത്. ഒരു സംസ്ഥാനത്തോട് ഏത് രീതിയില്‍ നീതികേട് ചെയ്യാം എന്നതിന്റെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടിയെത്തി, ഇപ്പോള്‍ തള്ളിപ്പറയുന്നു; വിഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ