മലപ്പുറത്ത് തെങ്ങ് തലയിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 09:31 AM  |  

Last Updated: 11th November 2022 09:31 AM  |   A+A-   |  

ahmeed

അഹമ്മദ് സയ്യാൻ

 

മലപ്പുറം: കൽപകഞ്ചേരി പറവന്നൂരിൽ തെങ്ങ് തലയിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. പറവന്നൂർ പരിയാരത്ത് അഫ്സലിന്റെ മകൻ അഹമ്മദ് സയ്യാൻ ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം. വീടിന് പിറകിലെ ബന്ധുവീട്ടിലേക്ക് വല്യുമ്മയോടൊപ്പം നടന്നുപോകുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന തെങ്ങ് കുട്ടിയുടെ തലയിലേക്ക് മുറിഞ്ഞുവീണത്. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ