ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 8000 താറാവുകൾക്ക് രോ​ഗമെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 04:17 PM  |  

Last Updated: 12th November 2022 04:17 PM  |   A+A-   |  

duck

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കരുവാറ്റയിലാണ് രോ​ഗം കണ്ടെത്തിയത്. നേരത്തെ ഹരിപ്പാട് വഴുതാനത്തും ചെറുതനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 8000 താറാവുകൾക്കാണ് പക്ഷിപ്പനി സംശയിക്കുന്നത്. 

തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ പരിശോധിച്ചപ്പോൾ സൂചന ലഭിച്ചിരുന്നു. പിന്നാലെ ഭോപ്പാലിലെ കേന്ദ്ര ലാബിൽ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

കോഴിക്കോട് ചത്ത കോഴികളുടെ വില്‍പ്പന, സാംപിള്‍ പരിശോധനയില്‍ അണുബാധ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ