'സഖാവേ വയറ് കുറയ്ക്കണം'- ബോഡി ഷെയിമിങ് ഹീനമെന്ന് ശിവൻകുട്ടി; 'വോട്ടെറെന്ന നിലയിൽ അതെന്റെ കടമ'- മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 07:58 PM  |  

Last Updated: 12th November 2022 07:58 PM  |   A+A-   |  

sivankutty

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ ആക്ഷേപിച്ച് കമന്റിട്ടയാൾക്ക് തൊട്ടുപിന്നാലെ മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രി പങ്കിട്ട ചിത്രത്തിന് താഴെ ‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്ന് സനോജ് തെക്കേക്കര എന്നയാളാണ് ആക്ഷേപിക്കുന്ന തരത്തിൽ കമന്റ് ഇട്ടത്.

ഉടൻ തന്നെ മറുപടിയുമായി മന്ത്രിയും രം​ഗത്തെത്തി. ‘ബോഡി ഷെയിമിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്’- ശിവൻകുട്ടി കുറിച്ചു. 

പിന്നാലെ യുവാവ് ക്ഷമ ചോദിച്ച് മറുപടി കമന്റും നൽകി. ‘വയറു കുറയ്ക്കണം എന്നത് ബോഡി ഷെയിമിങ്ങായി തോന്നിയെങ്കിൽ ക്ഷമിക്കുക. ഡയബറ്റിക്കായവർ ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീര ഭാരം നിയന്ത്രിച്ചേ മതിയാകൂ. താങ്കൾ ആരോഗ്യ കാര്യത്തിൽ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയിൽ അതെന്റെ കടമ കൂടിയാണ്’– മറുപടിയിൽ സനോജ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നടു റോ‍ഡിൽ വീണ്ടും അതിക്രമം; കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ