അന്ധതയെ തോൽപ്പിച്ച് മുന്നേറുന്ന പെൺകുട്ടി; ദേശീയ പുരസ്കാര നിറവിൽ ഫാത്തിമ അൻഷി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 10:29 AM  |  

Last Updated: 12th November 2022 10:29 AM  |   A+A-   |  

fathima

ഫാത്തിമ അൻഷി

 

മലപ്പുറം: അന്ധതയെ മറികടന്ന് അകക്കണ്ണിന്റെ വെളിച്ചത്തിൽ പഠനത്തിലും സംഗീതത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്ലസ്ടു വിദ്യാർഥിനി ടി കെ ഫാത്തിമ അൻഷിക്ക് വീണ്ടും പുരസ്കാരത്തിളക്കം. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരമാണ് അൻഷിയെ തേടിയെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടായിരുന്നു പുരസ്കാര പ്രഖ്യാപനം. 

എടപ്പറ്റയിലെ തൊടുകുഴിക്കുന്നുമ്മൽ അബ്ദുൾബാരി-ഷംല ദമ്പതിമാരുടെ ഏകമകളായ അൻഷി മേലാറ്റൂർ ആർ എം ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. സംസ്ഥാന സർക്കാരിന്റെ പ്രഥമ 'ഉജ്ജ്വലബാല്യം' പുരസ്‌കാര ജേതാവ് കൂടിയാണ് അൻഷി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പൂർണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂർണ എ പ്ലസ് വിജയം നേടിയ അൻഷി  നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി ശ്രദ്ധേയമായ ജനക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹോട്ടലുകാർക്ക് ഇതിന് എവിടെ നിന്നു ധൈര്യം കിട്ടി?, എല്ലാ കാര്യത്തിലും 'സ്പൂൺ ഫീഡിങ്' നടക്കില്ല; രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ