കൊട്ടാരക്കരയിൽ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം; തല അറുത്തുമാറ്റി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 12:54 PM  |  

Last Updated: 12th November 2022 12:54 PM  |   A+A-   |  

gandhi_statue

വിഡിയോ സ്ക്രീൻഷോട്ട്

 


കൊല്ലം: കൊട്ടാരക്കരയിൽ ഏഴുകോണിൽ ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി. തിങ്കളാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ആണ് ആക്രമണം. സംഭവത്തിൽ ഏഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി രണ്ടുദിവസം മുമ്പ് ഊരിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് തല അറുത്തുമാറ്റി എടുത്തുകൊണ്ടു പോയത്. പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന ​ഗാന്ധിയുടെ സ്തൂപം അക്രമികൾ തകർത്തിരുന്നു. കേസ് നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. 

മറ്റന്നാൾ കൊടിക്കുന്നിൽ സുരേഷ് എം പി പുതിയ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ആണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കാനിങ്ങിന് വന്ന യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി;  റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ