കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാ​ഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 05:32 PM  |  

Last Updated: 12th November 2022 05:32 PM  |   A+A-   |  

arya_rajendran_1

ആനാവൂര്‍ നാഗപ്പനൊപ്പം ആര്യാ രാജേന്ദ്രന്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂർ മൊഴി നൽകിയത്. കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ആര്യയുടെ മൊഴി. 

വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിട്ടുണ്ട്. 

കത്ത് വിവാദത്തിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഇന്നലെയാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മേയറുടെയും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനി‍ലിന്റെയും കത്തുകൾക്കു പിന്നിൽ അഴിമതിയുണ്ടോ എന്നു പ്രാഥമികമായി പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം നിർദേശിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

എല്ലാ പൊലീസ് സ്റ്റേഷനിലും സിസി ടിവി; സേനയിലെ കളങ്കിതരോട് ദാക്ഷിണ്യമില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ