സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 08:59 PM  |  

Last Updated: 12th November 2022 09:01 PM  |   A+A-   |  

veena_george

വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

 

പത്തനംതിട്ട: അടൂരില്‍ എംആര്‍ഐ സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു. അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടി എംആര്‍ഐ സ്‌കാനിങിനായി അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ സ്വകാര്യ ലാബില്‍ എത്തിയപ്പോഴാണ് സംഭവം. വസ്ത്രം മാറ്റുന്ന സമയത്ത് തന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നു എന്ന സംശയം തോന്നിയ പെണ്‍കുട്ടി തിരിഞ്ഞു നോക്കുകയായിരുന്നു.സ്‌കാനിങ് സെന്റര്‍ ജീവനക്കാരനായ രഞ്ജിത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായാണ് പെണ്‍കുട്ടി കണ്ടതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ രാത്രി തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടി സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നും, സ്‌കാനിങിനെത്തിയ പല സ്ത്രീകളുടേയും സ്വകാര്യ ദൃശ്യങ്ങള്‍ സമാനമായി ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിശദമായ ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നടു റോ‍ഡിൽ വീണ്ടും അതിക്രമം; കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ