മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു; ഒരാള്‍ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 04:13 PM  |  

Last Updated: 12th November 2022 07:39 PM  |   A+A-   |  

munnar

മണ്ണിടിഞ്ഞ സ്ഥലം/ ടെലിവിഷന്‍ ദൃശ്യം

 

തൊടുപുഴ:  മൂന്നാറിൽ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുൾപൊട്ടൽ. കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലുമാണ് ഉരുൾപൊട്ടിയത്. കുണ്ടളയിൽ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞുവീണു. കോഴിക്കോട് വടകരയിൽ നിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. വടകര സ്വദേശി രൂപേഷിനെ (40) കാണാതായി. ബാക്കി 10 പേർ സുരക്ഷിതരാണ്.

‍റോഡിൽനിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലർ വീണത്. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്. ഇന്നത്തെ തിരിച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം,മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതുമാണെന്നു ജില്ലാ കലക്ടർ അറിയിച്ചു

ഈ വാർത്ത കൂടി വായിക്കൂ 

കോഴിക്കോട് ചത്ത കോഴികളുടെ വില്‍പ്പന, സാംപിള്‍ പരിശോധനയില്‍ അണുബാധ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ