‌ഇടുക്കിയിൽ പത്താംക്ലാസുകാരിയെ ഗർഭിണിയാക്കിയ രണ്ടാനച്ഛൻ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 08:22 AM  |  

Last Updated: 12th November 2022 08:22 AM  |   A+A-   |  

Assam Police rescues 9 girls

പ്രതീകാത്മക ചിത്രം

 

തൃശൂർ: അടിമാലിയിൽ പത്താംക്ലാസുകാരിയെ ഗർഭിണിയാക്കിയ രണ്ടാനച്ഛൻ പിടിയിൽ. തൃശൂരിൽവച്ചാണ് പ്രതി പിടിയിലായത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു പ്രതി. 

വയറുവേദന എന്ന പേരിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കടുത്ത വയറുവേദനയെ തുടർന്ന് അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ഉടനെ തന്നെ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസ് എത്തി പെൺകുട്ടിയുടെ മൊഴി എടുക്കുന്ന സമയം രണ്ടാനച്ഛൻ ആശുപത്രിയിൽ നിന്ന് കടന്ന് കളയുകയായിരുന്നു. ഏതാനും നാളുകളായി രണ്ടാനച്ഛൻ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.

ഈ വാർത്ത കൂടി വായിക്കൂ 

ഇന്നും മഴ കനക്കും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിലും മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ